കറാച്ചി: ഇന്ത്യയുടെ ഭരണകൂടം അതിശക്തമാണെന്ന് തുറന്നുപറയുന്ന ഇമ്രാന്‍ഖാന്റെ പ്രസംഗം വൈറലാകുന്നു. ഇന്ത്യയേയും നരേന്ദ്രമോദിയേയും പലതവണ എടുത്തുപറയുന്ന ഇമ്രാന്റെ പ്രസംഗത്തെയാണ് പാക് മാദ്ധ്യമങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യ ശക്തമാകുന്നതിനെ പരാമര്‍ശിക്കുന്ന സുരക്ഷാ നയ പ്രഖ്യാപന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു ഇമ്രാന്റെ പ്രസംഗം.
‘ നമുക്ക് അതിശക്തമായ സൈന്യമാണ് വേണ്ടത്. അത് ഇപ്പോഴാണ് വേണ്ടത്. എന്തുകൊണ്ട് വേണമെന്നതിനുള്ള ഉത്തരം അത് അയല്‍പക്കത്തെ ഭരണകൂടത്തെ പഠിച്ചാല്‍ മനസിലാകും. കഴിഞ്ഞ 73 വര്‍ഷത്തിനിടെ ഹിന്ദുസ്ഥാനില്‍ ഇതുപോലെ ഒരു ഭരണകൂടമോ പ്രധാനമന്ത്രിയോ ഉണ്ടായിട്ടില്ല. അവരുടെ സൈന്യവും ശക്തമാണ്. അത് നിസ്സാരകാര്യമല്ല.’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഈ വാക്കുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇന്ത്യയുടെ അതിര്‍ത്തിയിലെ ശക്തിയും ജാഗ്രതയും പാകിസ്താന്‍ ഏറെ പ്രാധാന്യത്തോടെയാണ് പഠിക്കുന്നത്. ഭീകരത സ്വയം തങ്ങളുടെ നാടിനെ നശിപ്പിക്കുകയാണെന്ന് തുറന്നു പറയുന്ന റിപ്പോര്‍ട്ടാണ് പാകിസ്താന്റെ സുരക്ഷാ ഉപദേഷ്ടാവ് പുറത്തുവിട്ടത്. ജമ്മുകശ്മീരില്‍ ശാന്തിയും സമാധാനവും പുലരാന്‍ സാധിക്കുന്ന നയമാണ് ഇനിയുണ്ടാകേണ്ടതെന്നും സുരക്ഷാ നയപ്രഖ്യാപനത്തില്‍ പറയുന്നു.
Post Your Comments