Latest NewsInternational

ഉക്രൈൻ സന്ദർശിക്കാനൊരുങ്ങി കനേഡിയൻ വിദേശകാര്യ മന്ത്രി : റഷ്യൻ അധിനിവേശത്തിനെതിരെ ഐക്യദാർഢ്യം

ഒട്ടാവ: കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി അടുത്തയാഴ്ച ഉക്രൈൻ സന്ദർശിക്കും. ഉക്രേനിയൻ പരമാധികാരത്തിനോടുള്ള പിന്തുണ ഉറപ്പ് നൽകുന്നതിനും റഷ്യൻ അധിനിവേശം തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കനേഡിയൻ വിദേശകാര്യ മന്ത്രിയുടെ ഉക്രൈൻ സന്ദർശനം.

റഷ്യ ഉക്രൈൻ അതിർത്തിക്ക് സമീപം വിന്യസിച്ചിട്ടുള്ളത് ഒരു ലക്ഷത്തിലധികം ട്രൂപ്പുകളെയാണ്. ഉക്രെയ്‌നിലും പരിസരത്തും റഷ്യൻ സൈനികരെ വിന്യസിച്ചിരിക്കുന്നത് രാജ്യത്തെ മുഴുവൻ മേഖലയുടെയും സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ഈ ആക്രമണോത്സുക നടപടികൾ തടയണമെന്നും മെലാനി ജോളി പ്രസ്താവിച്ചു. ഒപ്പം, ഉക്രൈന് എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ ഉറപ്പ് നൽകിയിട്ടുണ്ട്.

സന്ദർശനത്തിനിടെ ജോളി ഉക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഗ്യളുമായി കൂടിക്കാഴ്ച്ച നടത്തും എന്നാണ് ലഭ്യമായ വിവരങ്ങൾ. 2014-ൽ, റഷ്യ ക്രിമിയ പിടിച്ചെടുത്തത് മുതൽ റഷ്യയോട് കടുത്ത നിലപാടാണ് കാനഡ സ്വീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button