ദുബായ്: ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി തെരഞ്ഞെടുക്കപ്പെട്ട് ദുബായിലെ ബുർജ് അൽ അറബ്. സാമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിലെ ഹാഷ്ടാഗുകളുടെ എണ്ണം നോക്കി മണി.കോ.യുകെ എന്ന വെബ്‌സൈറ്റ് നടത്തിയ തെരഞ്ഞെടുപ്പിലാണ് ബുർജ് അൽ അറബ് ലോകത്തെ ഏറ്റവും സുന്ദരമായ ഹോട്ടലായി ബുർജ് അൽ അറബിനെ തെരഞ്ഞെടുത്തത്.
Read Also: “ഞങ്ങൾ ഭരിച്ചാൽ ഓരോ കുടുംബവും ലാഭിക്കുക പത്ത് ലക്ഷം രൂപ” : വാഗ്ദാനവുമായി അരവിന്ദ് കേജരിവാൾ
ഒരു കോടി ഇൻസ്റ്റാഗ്രാം ഹാഷ്ടാഗുകൾ പരിശോധിച്ചാണ് സ്ഥാനം നിർണയിച്ചത്. മാലദ്വീപുകളിലെ സോനേവ ജാനി, ലാസ് വെഗാസിലെ ബെല്ലാജിയോ തുടങ്ങിയവയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. 2428501 ഇൻസ്റ്റാഗ്രാം ഹാഷ്ടാഗുകളാണ് ബുർജ് അൽ അറബിന്റെ സൗന്ദര്യവും സൗകര്യങ്ങളും വർണിച്ച് ഉപയോക്താക്കൾ നൽകിയിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലാണെങ്കിലും സെവൻസ്റ്റാർ ഹോട്ടൽ എന്ന വിശേഷണമാണ് ബുർജ് അൽ അറബിന് നൽകിയിട്ടുള്ളത്. 415461 ഹാഷ് ടാഗുകളാണ് രണ്ടാം സ്ഥാനത്തുള്ള മാലദ്വീപുകളിലെ ഫ്‌ലോട്ടിങ് റിസോർട്ടുകളായ സൊനേവ ജാനിക്കുള്ളത്.
Post Your Comments