KozhikodeKeralaNattuvarthaLatest NewsNews

ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ രാജ്യവിരുദ്ധ ശക്തികളുടെ താവളമായി: കെ സുരേന്ദ്രൻ

കോഴിക്കോട്: ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ രാജ്യവിരുദ്ധ ശക്തികളുടെ താവളമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ മതതീവ്രവാദികൾ നടത്തിയ പ്രചാരണം മുഖ്യധാര രാഷ്‌ട്രീയ പാർട്ടിക്കാർ ഏറ്റെടുക്കുകയായിരുന്നു എന്നും കേരളത്തിലായിരുന്നു ഇതിന്റെ തുടക്കമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘സമാന്തര ടെലിഫോൺ എക്‌സേഞ്ചിന് പിന്നിൽ പാകിസ്താനാണെന്ന് ബിജെപി പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ ഇപ്പോൾ അത് പോലീസ് കോടതിയിൽ സമ്മതിച്ചു. അതിന് സഹായം ചെയ്തത് കോഴിക്കോട്ടുകാരാണ്. പാലാ ബിഷപ്പ് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയതും ഇതേ മതഭീകരരാണ്. ബിഷപ്പിനെതിരെ എല്ലാ രാഷ്‌ട്രീയ പാർട്ടിക്കാരും ഹാലിളകി വന്നു. ഹാഗിയ സോഫിയ വിഷയത്തിൽ ക്രിസ്ത്യാനികളെ വേദനിപ്പിക്കുന്ന ലേഖനമെഴുതിയ പാണക്കാട്ടെ തങ്ങൾക്കെതിരെ ആരും പ്രതികരിച്ചില്ല. ജോസഫ് മാഷിന്റെ കൈവെട്ടിയ മതതീവ്രവാദത്തിനെതിരെ സംഘപരിവാറല്ലാതെ ആരെങ്കിലും പ്രതികരിച്ചോ?’ സുരേന്ദ്രൻ ചോദിച്ചു.

വൈവാഹിക ബലാത്സംഗം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല,സമൂഹത്തിന്റെ മുന്‍പന്തിയിൽ ചർച്ച ചെയ്യണം: രാഹുല്‍ ഗാന്ധി

കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്തത് ഇപ്പോൾ പോപ്പുലർ ഫ്രണ്ടുകാരെ കൊണ്ട് ചെയ്യിപ്പിക്കുകയാണെന്നും പാല് കൊടുത്ത കൈക്ക് തന്നെ നാളെ പോപ്പുലർ ഫ്രണ്ട് കൊത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. വിവാഹപ്രായം 21 വയസാക്കിയതിനെ ആദ്യം എതിർത്തത് സിപിഎമ്മാണെന്നും കൊറോണ അള്ളാഹുവിന്റെ ശിക്ഷയാണെന്നാണ് സിപിഎം നേതാവ് ടികെ ഹംസ പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിങ്ങൾക്കിടയിൽ ഭയമുണ്ടാക്കി ജീവൽ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുകയാണ് കേരളത്തിലെ പ്രധാന രാഷ്‌ട്രീയ പ്രവർത്തനമെന്നും പോപ്പുലർ ഫ്രണ്ടിന്റെ ഭീകരതയ്‌ക്കെതിരെ മുസ്ലിം സംഘടനകൾ പ്രതികരിക്കാത്തത് ആശങ്കാജനകമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button