അബുദാബി: അപകട സ്ഥലങ്ങളിൽ കൂട്ടം കൂടിയവർക്കെതിരെ പിഴ ചുമത്തി യുഎഇ. അപകട സ്ഥലങ്ങളിൽ ആളുകൾ കൂട്ടം ചേരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്കും ആംബുലൻസ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ പ്രവർത്തകർക്കും സ്ഥലത്ത് എത്തിച്ചേരാൻ പ്രയാസം സൃഷ്ടിക്കുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ആൾക്കൂട്ടം ഗതാഗത കുരുക്കിനും കാരണമാകും.
റോഡ് അപകടങ്ങളുണ്ടാവുമ്പോൾ അപകട സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതും പരിക്കേറ്റവരുടേതുൾപ്പെടെ വീഡിയോയും ഫോട്ടോകളും എടുക്കുന്നതും കുറ്റകരമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരിൽ നിന്നും 1000 ദിർഹം പിഴയായി ചുമത്തും. ഇതിന് പുറമെ അപകടങ്ങളിൽ പരിക്കേറ്റവരുടെയോ അല്ലെങ്കിൽ മൃതദേഹങ്ങളുടെയോ ചിത്രങ്ങളെടുത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും നിയമപ്രകാരം കുറ്റകരമാണ്. കൂട്ടം കുടുന്നതിന് പകരം ജനങ്ങൾ പോസിറ്റീവായ രീതിയിൽ പൊലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ അറിയിച്ചു.
Read Also: ഒരു കുട്ടിക്ക് ഒന്നര ലക്ഷം, വൃക്കയ്ക്ക് രണ്ട് ലക്ഷം: വിശപ്പടക്കാന്‍ ഉള്ളതെല്ലാം വിറ്റ് അഫ്ഗാന്‍ ജനത
Post Your Comments