KeralaNattuvarthaLatest NewsNewsIndia

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ആ കുട്ടി, പ്രതികള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കും: കെ സുധാകരൻ

തിരുവനന്തപുരം: ഇടുക്കിയിലെ കോളേജ് വിദ്യാർത്ഥി ധീരജിന്റെ മരണത്തിൽ വീണ്ടും വിവാദ പ്രതികരണവുമായി കെ സുധാകരൻ രംഗത്ത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ആ കുട്ടിയെന്ന് കെ സുധാകരൻ പറഞ്ഞു. ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ലെന്നും പ്രതികള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കുമെന്നും സുധാകരൻ പറഞ്ഞു.

Also Read:കേന്ദ്രം അവസാനിപ്പിച്ച കോവിഡ് ബ്രിഗേഡ് കേരളം നൽകുന്നു, 79.75 കോടി അനുവദിച്ച് സർക്കാർ: വീണ ജോർജ്ജ്

‘നിഖില്‍ പൈലിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചു. അതിനിടെ ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് എങ്ങനെയാണ് കെഎസ്‍യുവിന്റെ തലയില്‍ വരുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ആ കുട്ടി. ഒരു ജീവന്‍ പൊലിഞ്ഞത് ദുഃഖകരമായ സംഭവമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. എന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് ഞാൻ: സുധാകരൻ പറഞ്ഞു.

‘സിപിഎമ്മിന്റെ നേതൃത്വത്തില്‍ മരണത്തിലും ആഘോഷം നടക്കുകയാണ്. മരിച്ച ഉടന്‍ ശവകുടീരം കെട്ടാന്‍ എട്ട് സെന്റ് സ്ഥലം വാങ്ങി ആഘോഷമാക്കാന്‍ ശ്രമിച്ചു. അവിടെ മാത്രമല്ല ആഘോഷം, തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തി. സിപിഎം ഭരണത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് 54 കൊലപാതകമുണ്ടായി. ഇതില്‍ 28 എണ്ണത്തില്‍ സിപിഎമ്മാണ് പ്രതിയായത്. 12 എണ്ണത്തില്‍ ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്’, സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button