ErnakulamNattuvarthaLatest NewsKeralaNews

ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കിറ്റെക്സിൽ ആക്രമണം നടത്തി: പരാതിയുമായി സാബു എം ജേക്കബ്

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനി വളപ്പിൽ കയറി പിവി ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയെന്ന പരാതിയുമായി എംഡി സാബു എം ജേക്കബ്. ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് അനുവാദമില്ലാതെ അതിക്രമിച്ചു കയറി പണി തടസപ്പെടുത്തിയെന്നും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറാമാനെ മർദ്ദിക്കുകയും ക്യാമറ തകർത്തെന്നുമാണ് സാബു എം ജേക്കബ് ആരോപിക്കുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ ക്യാമറാമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അസഭ്യ വര്‍ഷം ക്യാമറയിൽ പകർത്തുമ്പോഴായിരുന്നു ആക്രമണമെന്നും കിറ്റെക്സ് എംഡി ആരോപിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് സംഭവം. ക്രിസ്തുമസ് രാത്രിയില്‍ നടന്നതുപോലെ വീണ്ടും അക്രമങ്ങളുണ്ടാക്കാനാണ് എംഎല്‍എ ശ്രമിക്കുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു സാബു എം. ജേക്കബ് പറഞ്ഞു.

ടിപി കൊലക്കേസ് പ്രതി കെസി രാമചന്ദ്രന്റെ വീടാക്രമിച്ച സംഭവം: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

എന്നാൽ, കിറ്റെക്സ് പരിസരത്തുള്ളവർക്ക് പെരിയാർ വാലി കനാലിൽ നിന്നു വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചതോടെ, വാർഡ് അംഗത്തിന്റെ ആവശ്യ പ്രകാരമാണ് സ്ഥലത്തെത്തിയതെന്ന് ശ്രീനിജിൻ എംഎൽഎ വ്യക്തമാക്കി. കിറ്റെക്സിന്റെ കെട്ടിട നിർമാണം നടക്കുന്ന പ്രദേശം തൊഴിലുറപ്പുകാരെ ഉപയോഗിച്ച് വൃത്തിയാക്കിയപ്പോൾ ഇവിടെനിന്നു വെള്ളം ഊറ്റുന്നതായി കണ്ടെത്തിഎന്നും എംഎൽഎ പറഞ്ഞു.

കമ്പനി വെള്ളം ഊറ്റുന്നത് കണ്ടെത്തിയതോടെ തൊഴിലാളികളും വാർഡ് അംഗവും തന്നെ വിവരം അറിയിക്കുകയായിരുന്നുവെന്നും പെരിയാർ വാലി കനാൽ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ ശ്രീനിജിൻ വ്യക്തമാക്കി. സ്ഥലത്ത് എന്തെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടായതായോ ക്യാമറ തല്ലിപ്പൊളിച്ചതായോ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button