കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അപമാനിച്ച് സഭയെ തകര്‍ക്കാനാണ് ശ്രമമെന്ന് മുൻ എം എൽ എ പി സി ജോർജ്ജ്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ചത് ബ്ലാക്ക്മാസുകാരാണെന്നും, ലോകംമുഴുവനുമുള്ള ബ്ലാക്ക് മാസുകാരുടെ ചരിത്രം താന്‍ പരിശോധിച്ചു. അതില്‍ നിന്ന് തനിക്ക് മനസ്സിലായതാണിതെന്നും’, പി സി ജോര്‍ജ് പറഞ്ഞു.
Also Read:കെ റെയിൽ സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ല്, നാട് നന്നാവാൻ കെ റെയിൽ: കെ എന്‍ ബാലഗോപാൽ
‘എസ്.പി ഹരിശങ്കറിന് നിക്ഷിപ്ത താല്പര്യമുണ്ട്. വിധി വന്നശേഷം അയാള്‍ കോടതിയെ വരെ അധിക്ഷേപിച്ചു സംസാരിച്ചു. വിധിയെ കുറിച്ച് ഡി.വൈ.എസ്.പി പറയുന്നത് കേട്ടില്ല. ഡി.വൈ.എസ്.പിയേയും മറ്റ് ഉദ്യോഗസ്ഥരേയും ഞാൻ മഠത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്’, പി സി ആരോപിച്ചു.
അതേസമയം, ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ ഇന്ന് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബിഷപ്പിനെ കൈ മുത്തിക്കൊണ്ടാണ് പി സി ജോർജ്ജ് വരവേറ്റത്.
Post Your Comments