റാഞ്ചി:വിവാദപരമായ പ്രസ്താവന നടത്തിയ കോൺഗ്രസ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തന്റെ മണ്ഡലത്തിലെ റോഡുകൾ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മിനുസമുള്ളതാക്കുമെന്ന കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നത്.
തന്റെ മണ്ഡലമായ ജാർഖണ്ഡിലെ ജംതാരയിലെ റോഡുകൾ എത്രയും വേഗം ശെരിയാക്കുമെന്ന് വ്യക്തമാക്കി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് എംഎൽഎ സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്. മണ്ഡലത്തിൽ ലോകോത്തര നിലവാരമുള്ള 14 റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അൻസാരി വ്യക്തമാക്കി. ബിജെപി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു.
ലൈംഗിക ബന്ധത്തിന് ശേഷം കൂട്ടബലാല്‍സംഗ പരാതി നൽകിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
അതേസമയം എംഎൽഎ ഇർഫാൻ അൻസാരിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമര്ശനങ്ങളാണ് ഉയരുന്നത്. എംഎൽഎ മാപ്പ് പറയണമെന്നും സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
Post Your Comments