KeralaLatest NewsNews

കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികൾ: മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമെന്ന് സിപിഎം

കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്ന് കാട്ടാക്കട ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചു.

തിരുവനന്തപും: സംസ്ഥാന സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമർശനം. രണ്ടാം പിണറായി സർക്കാർ പോരെന്നാണ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്നും വിമര്‍ശനമുണ്ട്.

മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആക്ഷേപം. സംസ്ഥാനത്തെ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

Read Also:  പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല :വിധിയിൽ ജഡ്ജി നല്ല വിയർപ്പൊഴുക്കിയിട്ടുണ്ടെന്ന് ഹരീഷ് വാസുദേവന്‍

കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്ന് കാട്ടാക്കട ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഐകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും വിമര്‍ശനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button