KasargodNattuvarthaLatest NewsKeralaNewsCrime

എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു: പതിനേഴുകാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

കാസര്‍കോട്: എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 കാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ വകുപ്പുകള്‍ ചുമത്തി 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : പൊലീസ് പരിശോധനയില്‍ സഹികെട്ട് വിദേശപൗരന്‍ റോഡില്‍ മദ്യം ഒഴുക്കി കളഞ്ഞസംഭവം: സസ്പെന്‍ഡ് ചെയ്ത എസ്ഐയെ തിരിച്ചെടുത്തു

കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പയിലാണ് രണ്ട് ദിവസം മുമ്പ് എലിവിഷം കഴിച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രദേശവാസിയായ 17 കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ആത്മഹത്യാശ്രമം നടന്ന ദിവസം 17കാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മെബൈലില്‍ നിന്ന് സിം കാര്‍ഡ് എടുത്ത് നശിപ്പിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു.

പിന്നാലെയാണ് പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. തുടര്‍ന്നാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് 17 കാരനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button