KeralaLatest NewsNews

കൊവിഡ് എന്ന ‘ പിശാചിനെ’ അയച്ചത് അള്ളാഹു : വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് ടി.കെ ഹംസ

തിരുവനന്തപുരം: കൊവിഡ് എന്ന ‘ പിശാചിനെ’ അയച്ചത് അള്ളാഹുവെന്ന് വിവാദ പ്രസ്താവനയുമായി സി.പി.എം നേതാവും വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ ടി.കെ ഹംസ. നമ്മളെ നേരെയാക്കാനാണ് അള്ളാഹു കൊവിഡ്-19 എന്ന പിശാചിനെ അല്ലാഹു അയച്ചതെന്ന് വഖഫ് ജീവനക്കാരുടെ യോഗത്തില്‍ ടി.കെ.ഹംസ പറഞ്ഞു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Read Also : സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍, മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം

‘നമ്മളെ നേരെയാക്കാതെ അവന്‍ പോകില്ല, നമ്മള്‍ ഒരുപാട് നേരെയാകാനുണ്ട്, ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള്‍ വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മള്‍ പരിശോധിക്കണം. ഇപ്പോള്‍ കൊവിഡ് നാലാം തരംഗം വന്നു, ഇനി അഞ്ചാമന്‍ വരും. നമ്മളെ നന്നാക്കിയിട്ടേ കൊവിഡ് പോവുകയുള്ളൂ, ഈ ലോകത്തെ എല്ലാ സ്വത്തും അള്ളാഹുവിന്റേതാണ്. അള്ളാഹു നമ്മളെ നോക്കാന്‍ ഏല്‍പ്പിച്ചതാണ് ഇതൊക്കെ’, ഹംസ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button