Latest NewsIndia

 ‘ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് : രണ്ട് അധോലോക നായകൻമാർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകി സമാജ് വാദി പാർട്ടി

ലക്നൗ: ഉത്തർ പ്രദേശിൽ അധോലോക നായകന്മാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകി സമാജ്‌വാദി പാർട്ടി. നാഹിദ് ഹസൻ, റഫീക്ക് അൻസാരി എന്നിവർക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമാജ്‌വാദി അവസരം നൽകിയത്. ഇത്തരം പ്രവർത്തിയിലൂടെ സമാജ്‌വാദി പാർട്ടി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ജിന്നവാദമാണെന്ന് ബിജെപി പറഞ്ഞു.

കൈരാന നഗരത്തിലാണ് ഹസൻ മത്സരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ നഗരത്തിൽ നിന്നും ഹിന്ദുക്കൾ കൂട്ടത്തോടെ പാലായനം ചെയ്തിരുന്നു. ഇതിന്റെ പിറകിൽ പ്രവർത്തിച്ചിരിക്കുന്നത് ഹസനാണെന്ന് പറയപ്പെടുന്നു. സമാജ്‌വാദി
പാർട്ടിയെ ചോദ്യം ചെയ്തു കൊണ്ട് നിരവധി ബിജെപി നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ തവണ മീററ്റ് എംഎൽഎയായിരുന്നു റഫീക്ക് അൻസാരി. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വന്തം പാർട്ടിയിലെ നേതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണവും ഇയാൾക്ക് നേരെ ഉയർന്നിരുന്നു. കെട്ടിച്ചമച്ച പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി വിറ്റ കേസിന്റെ പേരിൽ പോലീസ് റഫീക്കിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button