മനാമ: 12 മുതൽ 17 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ തീരുമാനിച്ച് ബഹ്റൈൻ. നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സിന്റെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. ഈ പ്രായവിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടില്ലെന്നും, ആവശ്യമുള്ളവർക്ക് കുത്തിവെപ്പ് സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
Read Also: എല്ലാ മേഖലകളിലും ഇന്ത്യയുടെ മുന്നേറ്റം, സുപ്രധാന ചുവടുവയ്പ്പിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
സിനോഫാം വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ള പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കാം. ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ സിനോഫാം, അല്ലെങ്കിൽ ഫൈസർ ബയോഎൻടെക് വാക്‌സിനായിരിക്കും ഇവർക്ക് നൽകുക.
ഫൈസർ ബയോഎൻടെക് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ള പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ കുത്തിവെപ്പിന് അർഹത ലഭിക്കും. ഇവർക്ക് ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ ഫൈസർ ബയോഎൻടെക് വാക്‌സിൻ കുത്തിവെപ്പാണ് നൽകുന്നത്.
Post Your Comments