Latest NewsKeralaIndia

‘മരണത്തോളമെത്തി, ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അയ്യപ്പസ്വാമി’: ശബരിമലയിലേക്ക് സ്വർണ്ണ കിരീടം സമർപ്പിച്ച് ഭക്തൻ

അടുത്തിടെ കൊറോണ ബാധിച്ച് 15 ദിവസത്തോളം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

പത്തനംതിട്ട: തന്റെ ആപൽഘട്ടത്തിൽ തുണയായിരുന്നതിന് അയ്യപ്പന് നേർച്ചയായി അമൂല്യ രത്‌നങ്ങൾ പതിപ്പിച്ച സ്വർണ്ണ കിരീടം നൽകി വ്യവസായി. ആന്ധ്രാ കർണൂർ ജില്ലക്കാരനായ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങൾ പതിപ്പിച്ച കിരീടം ഭഗവാന് നേർച്ചയായി സമർപ്പിച്ചത്. ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് 30 വർഷമായി മുടങ്ങാതെ എത്തുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ.

അടുത്തിടെ കൊറോണ ബാധിച്ച് 15 ദിവസത്തോളം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ‘മരണവുമായി മല്ലിട്ടു. അയ്യപ്പനാണ് ജിവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്’ വെങ്കിട്ട സുബ്ബയ്യ പറയുന്നു. രോഗം ഭേദപ്പെട്ടതോടെയാണ് അദ്ദേഹം നേർച്ചയായി രത്‌ന കിരീടം സമർപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button