Latest NewsNewsSaudi ArabiaInternationalGulf

തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴ നൽകേണ്ടി വരും: മുന്നറിയിപ്പ് നൽകി സൗദി

ജിദ്ദ: തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വാണിജ്യ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 2000 റിയാൽ പിഴ ചുമത്തുമെന്ന് നഗരഗ്രാമ മന്ത്രാലയം അറിയിച്ചത്.

Read Also: കോവിഡ് : റീജ്യണൽ കാൻസർ സെന്ററിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കാർഡില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾ പിഴ നൽകേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചത്. കാലാവധിയുള്ള ആരോഗ്യ സർട്ടിഫിക്കറ്റ് കൈവശമില്ലാത്ത ജീവനക്കാർക്ക് രണ്ടായിരം റിയാൽ പിഴ ശനിയാഴ്ച മുതൽ ഇടാക്കാൻ ആരംഭിക്കുമെന്നും നഗര ഗ്രാമമന്ത്രാലയം വ്യക്തമാക്കി.

ബാർബർമാർ, പാചകക്കാർ, ഗാർഹിക ജോലിക്കാർ, ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സ്ഥാപനത്തിൽ തൊഴിലിൽ ഏർപ്പെടുത്തിരിക്കുന്നവർ രോഗികളല്ലെന്നും അത്തരം ജോലികൾ ചെയ്യുന്നതിന് യോഗ്യരാണെന്നും തെളിയിക്കുന്നതിന് വേണ്ടിയാണ് ആരോഗ്യ സർട്ടിഫിക്കറ്റ് കരുതേണ്ടത്. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഇരട്ടി പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.

Read Also: സൗന്ദര്യ സംരക്ഷണത്തിന് ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button