KeralaNattuvarthaNews

കോവിഡ് : റീജ്യണൽ കാൻസർ സെന്ററിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ റീജ്യണൽ കാൻസർ സെന്ററിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡിന്റെ അടുത്തഘട്ട വ്യാപനപശ്ചാത്തലത്തിൽ ആർ.സി.സി യിൽ ഇനിമുതൽ ചികിത്സയ്ക്ക് എത്തുന്ന ആളിനോടൊപ്പം ഒരു സഹായിയെ മാത്രമേ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിക്കുകയുള്ളുയെന്ന് അധികൃതർ പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി പരിശോധന: തൃശൂരിൽ വ്യാജ വനിതാഡോക്ടർ അറസ്റ്റിൽ

സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ചികിത്സ ആവശ്യമുള്ളവരും സഹായികളും കോവിഡ് പരിശോധന നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സഹായികൾ കോവിഡ് വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ്. ചികിത്സ പൂർത്തിയാക്കിയിട്ടുള്ള, തുടർപരിശോധന മാത്രം ആവശ്യമുള്ളവർ ജില്ലാതലത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയിരിക്കുന്ന ചികിത്സാസൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button