തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം. സർക്കാർ പരിപാടികൾക്കും പാർട്ടി സമ്മേളനങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടം കൂട്ടം കൂടുന്നതിനെതിരെയാണ് പ്രധാന വിമർശനം.
‘മാസ്ക്, സോഷ്യൽ ഡിസ്റ്റൻസ് ഒന്നുമില്ലാതെ ഒരു തിരുവാതിര… നാണമില്ലേ…??? നിങ്ങൾക്ക് ജനങ്ങളെ ഇങ്ങനെ വിഡ്ഢികൾ ആക്കാൻ’ എന്ന് ഒരാൾ ആരോഗ്യമന്ത്രിക്ക് മറുപടിയായി കമന്റിൽ കുറിച്ചു. ‘ഒരു 10 തിരുവാതിര കൂടി നടക്കട്ടെ മാഡം പഴി ചാരാൻ പ്രവാസികൾ ഉണ്ടല്ലോ. അല്ലെങ്കിൽ പത്തു സമേളനം നടക്കട്ടെ കൊറോണ തന്നെ പോകും’. എന്ന് മറ്റൊരാൾ പറയുന്നു. ‘കൊറോണയെ കണ്ടം വഴി ഓടിക്കുന്ന തിരുവാതിര കളി ഇനിയും നടത്തണം മന്ത്രി സാറെ…വിവരം കെട്ട സർക്കാറും വിവരമില്ലാത്ത ആരോഗ്യ വകുപ്പും’. എന്നാണ് വേറൊരാളുടെ പരിഹാസം.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments