ThrissurNattuvarthaLatest NewsKeralaNews

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി പരിശോധന: തൃശൂരിൽ വ്യാജ വനിതാഡോക്ടർ അറസ്റ്റിൽ

തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ പിടിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ ജയലളിത ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി ചോദ്യം ചെയ്തതോടെ വ്യാജ ഡോക്ടറാണെന്ന് തിരിച്ചറിയുകയായിരുന്നു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു വെന്ന് ജയലളിത പോലീസിനോട് പറഞ്ഞു. കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും ഒരാഴ്ച മുമ്പാണ് 2500 രൂപ ചെലവാക്കി സെറ്റെതസ്കോപ്പും വെള്ള കോട്ടും വാങ്ങിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

ഞാനും പങ്കാളിയും ഒരേ കിടക്കയില്‍ ഉറങ്ങാറില്ല, പക്ഷേ ഞങ്ങള്‍ സെക്‌സ് ആസ്വദിക്കുന്നു : 32കാരിയുടെ തുറന്നു പറച്ചില്‍

ആള്‍മാറാട്ടം നടത്തിയതിനും വ്യാജ ഡോക്ടര്‍ ചമഞ്ഞതിനും ജയലളിതയ്ക്കെതിരെ നെടുപുഴ പോലീസ് കേസെടുത്തു. യുവതിയെ ഇരിങ്ങാലക്കുട വനിത ജയിലിലേക്ക് രാണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button