ThiruvananthapuramKeralaNattuvarthaNews

ഗുരുവിന് അയിത്തം കല്‍പ്പിച്ച തീരുമാനം കേന്ദ്രം മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട്: നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍. റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണമെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button