എറണാകുളം : കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ്, ഒമിക്രോൺ കേസുകൾ 12,742 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിനിടെ 108 ആംബുലൻസുകളുടെ പ്രവർത്തന സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചു. കൊവിഡ് മൂന്നാം തരംഗം നേരിടാൻ കര്‍ശനമായ നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നതിനിടെയാണ് ഒമിക്രോൺ, കൊവിഡ് രോഗികളുടെ ചികിത്സയ്ക്കും, പരിശോധനകൾക്കും മറ്റും ഉപയോഗിക്കുന്നതടക്കമുള്ള 108 ആംബുലൻസുകളുടെ സേവനം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചത്.
ഉത്തരവ് വന്നതോടെ 316 ആംബുലന്‍സില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗം അടയുമെന്ന് തൊഴിലാളികൾ പറഞ്ഞു. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് പുറത്തിറക്കിയത്.
Post Your Comments