അബുദാബി: ആരോഗ്യമേഖലയിലെ ലൈസൻസിന് വാക്സിനും ബൂസ്റ്റർ ഡോസും നിർബന്ധമാണെന്ന നിർദ്ദേശവുമായി അബുദാബി. ആരോഗ്യ മേഖലയിലുള്ളർ കോവിഡ് വാക്‌സിനും ബൂസ്റ്റർ ഡോസും എടുത്തില്ലെങ്കിൽ ലൈസൻസ് നടപടികൾ പൂർത്തിയാക്കില്ലെന്ന് അബുദാബി ഹെൽത്ത് അതോറിറ്റി അറിയിച്ചു.
ആരോഗ്യ മേഖലയിൽ പുതിയ ലൈസൻസ് ലഭിക്കാനും നിലവിലുള്ള ലൈസൻസ് പുതുക്കാനും ഈ വ്യവസ്ഥ ബാധകമാണ്. ഫാർമസികൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ജനുവരി 31 മുതൽ നിയമം പ്രാബല്യത്തിൽ വരും. കോവിഡ് വാക്‌സൻ സ്വീകരിക്കുന്നതിൽ ഇളവുള്ളവരെ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലൈസൻസിനു അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ ബൂസ്റ്റർ ഡോസും എടുക്കണമെന്നും നിർദ്ദേശമുണ്ട്.
ലൈസൻസ് അപേക്ഷകൾക്കൊപ്പം അൽഹൊസൻ ആപ്പിൽ നിന്നുള്ള വാക്‌സീൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വാക്‌സീൻ എടുക്കുന്നതിൽ ഇളവുള്ളവർ അക്കാര്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും പുതിയതിനോ പുതുക്കാനോ ഉള്ള അപേക്ഷകളോടൊപ്പം ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments