കറാച്ചി: ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ടി20 പരമ്പര സംഘടിപ്പിക്കാനൊരുങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജയാണ് പുതിയ പദ്ധതി വെളിപ്പെടുത്തിയത്. പാകിസ്ഥാനെയും ഇന്ത്യയും കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് പരമ്പരയുടെ ഭാഗമാകുക.
വര്‍ഷാ വര്‍ഷം ഈ ചതുര്‍രാഷ്ട്ര പരമ്പര സംഘടിപ്പിക്കാനാണ് പാക് ശ്രമം. ഈ പരമ്പര സാധ്യമാവുകയാണെങ്കില്‍ അതില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എല്ലാ ഐസിസി അംഗങ്ങള്‍ക്കുമായി പങ്കുവെക്കുമെന്ന് റമീസ് രാജ പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നീക്കത്തോട് ബിസിസിഐ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ശ്രദ്ധേയം.
Read Also:- ചെറുനാരങ്ങ ഉപയോഗിച്ച് മുഖം എങ്ങനെ സുന്ദരമാക്കാം!
ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും അല്ലാതെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയിട്ടില്ല. കഴിഞ്ഞ ടി20 ലോക കപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി കളിച്ചത്. അന്ന് ലോക കപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ ജയം പാകിസ്ഥാന്‍ നേടിയിരുന്നു.
Post Your Comments