KeralaLatest NewsIndiaNews

ദുഃഖം കടിച്ചമർത്തി അവർ തിരുവാതിര കളിക്കുകയായിരുന്നു: പാർട്ടിക്ക് തിരുവാതിരയിലും ആകാം! വിമർശനം

പോളിറ്റ് ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ‘മെഗാ തിരുവാതിരക്കളി’ നടക്കുമ്പോൾ ഇങ്ങേത്തലയ്ക്കൽ, കൃത്യമായി പറഞ്ഞാൽ കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷിയായ ധീരജിന്റെ വിലാപയാത്രയും അന്ത്യകർമ്മങ്ങളും നടക്കുകയായിരുന്നു. സൈബറിടങ്ങളിൽ സി.പി.എം പ്രവർത്തകരുടെയും സഖാക്കളുടെയും തേങ്ങിക്കരച്ചിൽ നടക്കുമ്പോൾ, മറ്റൊരിടത്ത് ‘മെഗാ തിരുവാതിരക്കളി’ നടത്തുകയായിരുന്നു സി പി എം. കരച്ചിൽ അടക്കിപ്പിടിച്ച് അവർ തിരുവാതിര കളിച്ചു എന്നാണു സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം.

സി.പി.എമ്മിന്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ‘ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കളും’, വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ചെറുനാരങ്ങ ഉപയോഗിച്ച് മുഖം എങ്ങനെ സുന്ദരമാക്കാം!

‘ധീരജ് മരിച്ചശേഷം കണ്ണൂരില്‍ രക്തസാക്ഷി മണ്ഡപം പണിയാന്‍ ഭൂമി വാങ്ങാനാണ് സിപിഎമ്മുകാര്‍ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യം.സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോള്‍ പോലീസിന് അനക്കമില്ല. പോലീസുകാര്‍ സിപിഎമ്മിന്റെ കിങ്കരന്മാര്‍ ആയിരിക്കുന്നു. വിലാപ യാത്ര നടക്കുമ്പോള്‍ സിപിഎം മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചു’, കെ സുധാകരൻ വിമർശിച്ചു.

കുത്തനെ കൊവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സർക്കാർ ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആശാന് അടുപ്പിലും ആകാം, എന്നതിന് സമാനമായിരുന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി സി.പി.എം നടത്തിയ തിരുവാതിരക്കളി എന്നാണു വിമർശനം ഉയരുന്നത്. പാർട്ടിക്ക് തിരുവാതിക്കളിയിലും ആകാം എന്ന് സാരം. അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിരയാണ് സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും 250ലേറെ പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button