KeralaLatest NewsNews

ഭരണം കൈമാറില്ല, കേരളത്തിലെ ദൈനംദിന കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലിരുന്ന് നിയന്ത്രിക്കും

തിരുവനന്തപുരം: അമേരിക്കയിലേക്കു ചികിത്സയ്ക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതല മറ്റാര്‍ക്കും കൈമാറില്ലെന്ന് സൂചന. ഓണ്‍ലൈനായി ബുധനാഴ്ചകളിലെ പതിവു മന്ത്രിസഭാ യോഗം ചേരുമെന്നും ഇ- ഫയലിംഗ് വഴി അത്യാവശ്യ ഫയലുകളില്‍ തീരുമാനമെടുക്കുമെന്നുമാണ് മന്ത്രിസഭാ യോഗത്തില്‍ പിണറായി വിജയന്‍ നല്‍കിയ സൂചന. അടുത്ത മന്ത്രിസഭാ യോഗം 19നു ഓണ്‍ലൈനായി ചേരുമെന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Read Also : 8 വയസുകാരിക്ക് നേരെ ലൈംഗിക പീഡനം: 48കാരിക്ക് 20 വര്‍ഷം കഠിനതടവ്, സംഭവം തൃശൂരിൽ

പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോള്‍ ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുമോ എന്ന ആശങ്കയ്ക്കു വിരമമിട്ടാണു മന്ത്രിസഭയില്‍ മുഖ്യമന്ത്രി നിലപാടറിയിച്ചത്. മുഖ്യമന്ത്രി വിദേശത്തേയ്ക്കു പോകുന്നതിനു മുന്നോടിയായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ 38 അജണ്ടാ വിഷയങ്ങളാണു പരിഗണിച്ചത്. ഈമാസം 15 നാണ് തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോകുന്നത്. 29 നു മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ് അടക്കം എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നു വ്യക്തമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button