കൊച്ചി: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിരക്കളി നടത്തിയത് വലിയ വിമർശനങ്ങൾക്ക് ഇരയാകുകയാണ്. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്ര കടന്നുപോകുന്ന സമയത്ത് മെഗാ തിരുവാതിര നടത്തിയ സിപിഎം നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന്‍ ചരുവില്‍.
read also: വഴിത്തർക്കത്തിന്റെ പേരിൽ മലപ്പുറത്ത് യുവാവിനെ തീകൊളുത്തി കൊന്നു
‘സിപിഎം സമ്മേളനത്തോടനുബന്ധിച്ച് തിരുവാതിരക്കളി അവതരിപ്പിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ഫ്യൂഡല്‍ കാലത്തുണ്ടായ മറ്റു പല കലാരൂപങ്ങളും നമ്മള്‍ കൊണ്ടാടുന്നുണ്ട്. കോവിഡ് കാലത്തു നടത്തുമ്ബോള്‍ ആവശ്യമായ മുന്‍കരുതല്‍ ഉണ്ടാകണമെന്നു മാത്രം. എന്നാല്‍ ഇന്നലെ ഇടുക്കിയിലെ വിദ്യാര്‍ത്ഥി സഖാവ് ധീരജിന്റെ രക്തസാക്ഷിത്വത്തില്‍ കേരളം ഞെട്ടിത്തരിച്ചു നില്‍ക്കുന്ന സമയത്ത് ഇത് മാറ്റിവെക്കാന്‍ തയ്യാറാകാതിരുന്നത് തികഞ്ഞ അവിവേകമാണ്. ‘-അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് അഞ്ഞൂറോളം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്.
Post Your Comments