MalappuramKeralaNattuvarthaLatest NewsNews

വഴിത്തർക്കത്തിന്റെ പേരിൽ മലപ്പുറത്ത് യുവാവിനെ തീകൊളുത്തി കൊന്നു

മലപ്പുറം: വഴിത്തർക്കത്തിന്റെ പേരിൽ അയൽവാസികൾ യുവാവിനെ തീകൊളുത്തി കൊന്നു. മലപ്പുറം എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ ഷാജി (42) ആണ് മരിച്ചത്. ഷാജിയുടെ ദേഹത്ത് ഏതോ ദ്രാവകം ഒഴിച്ച് തീകൊളുത്തുന്നത് കണ്ടതായി ദൃസാക്ഷികൾ വ്യക്തമാക്കി. വഴിത്തർക്കത്തെ തുടർന്ന് അയൽവാസികളാണ് യുവാവിനെ തീ കൊളുത്തി കൊന്നതെന്നും ദൃസാക്ഷികൾ കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. അയൽവാസിയായ യുവതിയാണ് യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തുകുയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതിയുടെ മാർച്ച്: പങ്കെടുത്ത അമ്പത് പേർക്കെതിരെ പോലീസ് കേസ്

ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് മൃതദേഹം സ്ഥലത്തുനിന്നും നീക്കം ചെയ്യാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button