ThiruvananthapuramLatest NewsKeralaNattuvarthaNews

‘കേഡറും സെമി കേഡറും’ കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്: വി മുരളീധരൻ

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല ചെയ്യപ്പെട്ട സംഭവത്തിൽ കോൺഗ്രസ്, സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്ത്തിയെന്നും, വിരട്ടിയോടിച്ചെന്നും പറഞ്ഞ് അഭിമാനം കൊള്ളുന്ന നേതാക്കളുള്ള നാട്ടിൽ വിദ്യാർത്ഥികൾ തമ്മിൽ കുത്തിമരിക്കുന്നതിൽ അദ്ഭുതമില്ലെന്ന്
മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേഡറും സെമി കേഡറും കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താൻ മത്സരിക്കുകയാണെന്നും കണ്ണീരണിഞ്ഞ അമ്മമാരല്ല, മക്കളെയോർത്ത് അഭിമാനിക്കുന്ന മാതാപിതാക്കളാണ് ഈ നാട്ടിലുണ്ടാവേണ്ടതെന്നും മുരളീധരൻ പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വൈഫ് സ്വാപ്പിംഗ്: സംസ്കാരസമ്പന്നമായ സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ

“ആശാന്‍ നിന്നു പാത്താല്‍ ശിഷ്യര്‍ നടന്നു പാത്തും…”
ഈ പഴഞ്ചോല്ലാണ് ഇന്ന് കേരളത്തിലെ കലാലയങ്ങളില്‍ യാഥാര്‍ഥ്യമാകുന്നത്…
പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്ത്തിയെന്ന് വീരസ്യം പറയുന്ന പാര്‍ട്ടി പ്രസിഡന്‍റും കൈകള്‍ കൂട്ടിയടിച്ചുള്ള ‘ഏക്ഷനും’ അസഭ്യവര്‍ഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയുമുള്ള നാട്ടില്‍ കുട്ടികൾ തമ്മില്‍ കുത്തിമരിക്കുന്നതില്‍ അദ്ഭുതമില്ല….

ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവരെയാണ് പുതുതലമുറ സൂപ്പര്‍ ഹീറോകളായി കാണുന്നത്…
‘കേഡറും സെമി കേഡറും’ കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്….
വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കേണ്ട മുതിര്‍ന്നവര്‍ ചേരിതിരിഞ്ഞ് വാക്‌പോര് നടത്തുന്നത് നാണക്കേടാണ്…
ലഹരിയും കത്തിയും കൊടുത്ത് കുട്ടികളെ നാടിനും വീടിനും കൊള്ളാത്തവരാക്കുന്നത് എന്തിനു വേണ്ടിയാണ്….?

രക്തസാക്ഷികളെയല്ല, മികച്ച വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും സിദ്ധിച്ച ചെറുപ്പക്കാരെയാണ് രാജ്യത്തിന് ആവശ്യം…
കണ്ണീരണിഞ്ഞ അമ്മമാരല്ല, മക്കളെയോര്‍ത്ത് അഭിമാനിക്കുന്ന മാതാപിതാക്കളാണ് ഈ നാട്ടിലുണ്ടാവേണ്ടത്….
അത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്…

shortlink

Related Articles

Post Your Comments

Related Articles


Back to top button