ThiruvananthapuramKeralaNattuvarthaLatest NewsNews

അറസ്റ്റു ചെയ്താല്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ടാകും: വിഡി സതീശന്‍

യാദൃച്ഛികമായി ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസിനുമേല്‍ മെക്കിട്ടു കയറിയിട്ടു കാര്യമില്ല

തിരുവനന്തപുരം: പൈനാവ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന കൊലപാതകം കെ സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും യാദൃച്ഛികമായി ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസിനും സുധാകരനും മേല്‍ മെക്കിട്ടു കയറിയിട്ടു കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത് കൊണ്ടാണ് പൈനാവില്‍ കൊലപാതകം നടന്നതെന്നു പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും സതീശന്‍ ചോദിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ടാകുമെന്നും സതീശൻ പറഞ്ഞു. ഇപ്പോള്‍ നടന്ന സംഭവം ഏതെങ്കിലും ഗൂഡാലോചനയുടെ പുറത്തോ പാര്‍ട്ടി നേതാക്കളുടെ അറിവോടെയോ അല്ലെന്നത് എല്ലാവര്‍ക്കും അറിയാമെന്നും പുതിയ കെപിസിസി പ്രസിഡന്റ് വന്നതു കൊണ്ടാണ് കൊലപാതകമുണ്ടായതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും സതീശൻ പറഞ്ഞു.

ആംബുലൻസിൽ സൈറൺ മുഴക്കി വധു വരന്മാരുടെ യാത്ര: അത്യാഹിത സർവീസ് ദുരുപയോഗം ചെയ്‌തെന്ന് പരാതി

‘യാദൃച്ഛികമായി ഉണ്ടായ കൊലപാതകത്തിന്റെ പേരിൽ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ നടത്തുന്നത് വച്ചുപൊറുപ്പിക്കാനാകില്ല. ഇടുക്കി കൊലപാതകത്തിന്റെ പേരില്‍ എറണാകുളം മഹാരാജാസ് കോളജിലെ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 11കെ.എസ്.യു പ്രവര്‍ത്തകരാണ് ഗുരുതരമായി ആക്രമിക്കപ്പെട്ടത്. കേരളത്തിലെ കാമ്പസുകളില്‍ വ്യാപകമായ അക്രമണമാണ് എസ്എഫ്ഐ. നടത്തുന്നത്. കെ.എസ്.യു ആയതുകൊണ്ട് മാത്രം നിരവധി കുട്ടികള്‍ക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കാമ്പസുകളിലെ അക്രമം അവസാനിപ്പിക്കാന്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങണം’. സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button