
തൃക്കരിപ്പൂർ: തലിച്ചാലത്തും കക്കുന്നത്തും ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. തലിച്ചാലം മുണ്ട്യത്താലിൻ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്ത് പണം കവർന്നു.
ക്ഷേത്ര ഓഫീസിന്റെ വാതിലും മേശകളും കുത്തിത്തുറന്ന് രേഖകളും രസീതുകളും നശിപ്പിച്ചിട്ടുണ്ട്. കക്കുന്നത്ത് അണിക്കര പൂമാല ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്താണ് പണം കവർന്നത്.
Read Also : മക്കളെ തേടി വന്ന തള്ളപ്പുലി പുലിക്കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയി : പുലിയെ പിടികൂടാനാകാതെ വനംവകുപ്പ്
ക്ഷേത്ര അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments