ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തന്നെ തേരോട്ടമെന്ന് സര്‍വേ ഫലം. യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു. പ്രമുഖ ദേശീയ മാദ്ധ്യമമായ ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് വ്യക്തമാക്കുന്നത്. പ്രവചനം ഫലിച്ചാല്‍ ഉത്തര്‍പ്രദേശില്‍ ചരിത്ര നേട്ടമാകും ബിജെപി സ്വന്തമാക്കുക.
Read Also : ‘എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാൻ പറ’: നെഞ്ചു തകർന്ന് ധീരജിന്റെ അമ്മ
യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് ബിജെപിയ്ക്ക് തുണയാകുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 53.4 ശതമാനം പേരും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. 47.41 ശതമാനം പേര്‍ യോഗി ആദിത്യനാഥിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെന്നും സര്‍വേ ഫലം പറയുന്നു.
ആകെ 403 നിയമസഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ഇതില്‍ 227 മുതല്‍ 250 സീറ്റുകള്‍വരെ സീറ്റുകള്‍ ബിജെപി സ്വന്തമാക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. സഖ്യകക്ഷികള്‍ കൂടി ചേരുന്നതോടെ ആകെ സീറ്റുകളുടെ എണ്ണം ഇതിലും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. നിര്‍ണായക മേഖലകളിലെല്ലാം ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
അതേസമയം, പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടികളാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. ബിജെപി 300 ലധികം സീറ്റുകള്‍ സ്വന്തമാക്കുമ്പോള്‍ പ്രധാന എതിരാളികളായ സമാജ്‌വാദി പാര്‍ട്ടിക്ക് 150 സീറ്റുകളാകും പരമാവധി ലഭിക്കുകയെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. സര്‍വേയില്‍ മൂന്നാം സ്ഥാനം പ്രവചിക്കുന്നത് ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയ്ക്കാണ്. തെരഞ്ഞെടുപ്പില്‍ 8 മുതല്‍ 14 വരെ സീറ്റുകള്‍ ബിഎസ്പി സ്വന്തമാക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ആറ് മുതല്‍ 11 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
Post Your Comments