കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിൽക്കുകയും വിചാരണയ്ക്കിടെ കൂറുമാരുകയും ചെയ്ത നടീ നടന്മാർക്കെതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇവർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും അപലപിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നും രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ് സിനിമാക്കാർ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തുവെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ എന്നും എന്നാൽ അസൂയയും കുശുമ്പും, മത്സരവും,ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയി, ഇനിയുണ്ടാവാതെ നോക്കാം: പിസി ജോർജ്
പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വര്ഷം കഴിയുന്നു . അന്ന് മുതൽ ഈ നിമിഷം വരെ നടിയോടോപ്പോം , അവർക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാൻ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു .ഈ കാലയളവിൽ അവരോടോപ്പോം നിന്നിരുന്ന പല നടി-നടന്മാർ കൂറുമാറി, സാക്ഷികൾ ഒരുപാട് കൂറുമാറി , ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടർ വരെ രാജിവെച്ച് പോവുക ആണ്.. കഷ്ടം … നടി- നടന്മാർ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല , ആരും അവർക്കെതിരെ പ്രതികരിച്ചില്ല .രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ് സിനിമാക്കാർ .
കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തു ?ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ. എന്നാൽ അസൂയയും കുശുമ്പും, മത്സരവും,ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.ചിലർ പ്രഹസനങ്ങൾ നടത്തി ഈയ്യിടെ മുതലക്കണ്ണീർ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു .(ചിലർ ഇരയുടെ കൂടെ, ചിലർ വേട്ടക്കാരന് വേണ്ടി പ്രാർത്ഥിച്ച് കൂടെ , ചിലർപൾസർ സുനിക്കൊപ്പം . അവന്റെ കൂടെയും ?….)(വാൽകഷ്ണം .. ഇരയെന്നു മറ്റുള്ളവർ പറഞ്ഞു…. എന്നാൽ താൻ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്ഷം കൊണ്ട് തെളിയിച്ചു….
Post Your Comments