കോട്ടയം : ഭാര്യമാരെ കൈമാറുന്ന സംഘങ്ങളെ കുറിച്ചുള്ള അന്വേഷണം പോലീസ് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനൊരുങ്ങുന്നു. എന്നാല്‍ പോലീസിനു അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസമായി നില്‍ക്കുന്നത് ഫേക്ക് ഐഡികളാണ്. ഇപ്പോള്‍ പിടിയിലായ സംഘം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന പരിപാടി തുടങ്ങിയിരുന്നു. ഇതിനായി സമൂഹമാദ്ധ്യമങ്ങള്‍ വ്യാജ പ്രൊഫൈലുകള്‍ തുടങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Also ; വൈഫ് സ്വാപ്പിംഗ്: സംസ്കാരസമ്പന്നമായ സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ
മെസഞ്ചറും ടെലഗ്രാമുമാണ് കഴിഞ്ഞ ദിവസം പിടിയിലായ സംഘം ഉപയോഗിച്ചത്. ഇതില്‍ മുഴുവനും ഫേക്ക് എഡികളും. ഇതു കണ്ടെത്താന്‍ സമയമേറെ എടുക്കുമെന്നു സൈബര്‍ വിംഗും പറയുന്നു. ഇതിനിടെ, ഡിലീറ്റ് ചെയ്ത ഇത്തരം ഗ്രൂപ്പുകള്‍ കണ്ടെത്താനും ശ്രമം തുടങ്ങി. കൂടുതല്‍ വ്യാജന്മാരും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്താത്തവരാണ്. അടുത്ത കാലത്തെ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്‌സിന്റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജനായിരിക്കാമെന്ന് പോലീസ് പറയുന്നു. ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആയിരിക്കുമെന്നാണ് പോലീസ് നിഗമനം.
Post Your Comments