പാലക്കാട് : യുവാവിനെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് ഇലവുങ്കല്‍ റോയിയുടെ മകന് സ്റ്റാലിന്(24) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഭാര്യ നസ്ലയുടെ ഊരകം പൂളാപ്പീസിലെ വീട്ടിലാണ് സ്റ്റാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നെന്ന് ഭാര്യ നസ്ലയും, ഭാര്യ പിതാവ് അബ്ദുലത്തീഫും പൊലിസിനു മൊഴി നല്കി. അബ്ദുലത്തീഫ് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also : ഏതാനും വര്‍ഷം മുമ്പ് 27 കാരിയായ ഭാര്യയെ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയത് നാവികസേനയിലെ മലയാളി ഉദ്യോഗസ്ഥന്
അതേസമയം അയല്‍വാസികളെ വിവരം അറിയിച്ചിരുന്നില്ല. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലിസ് സ്ഥലത്തെത്തിയത്.
വേങ്ങര പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് സ്റ്റാലിനും, നസ്ലയും തമ്മിലുള്ള വിവാഹം നടന്നത്. അമ്മ എലിസബത്ത് സഹോദരി സ്റ്റെഫി.
Post Your Comments