Latest NewsNewsInternationalKuwaitGulf

കോവിഡ് പ്രതിരോധം: സർക്കാർ സ്ഥാപനങ്ങളിൽ വിരലടയാളം ഒഴിവാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള വിരലടയാള ശേഖരണം നിർത്തിവച്ച് കുവൈത്ത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് സിവിൽ സർവീസ് കമ്മീഷൻ സർക്കാർ സ്ഥാപനങ്ങളിൽ വിരലടയാളം ഒഴിവാക്കിയത്.

Read Also: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്ന് സ്‌നേഹം കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി

അതേസമയം കുവൈത്തിൽ സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. 50 ശതമാനം ജീവനക്കാർ മാത്രം ഒരേ സമയം ഓഫീസിൽ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി നിശ്ചയിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾ പരമാവധി കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാനാണ് മന്ത്രിസഭ നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും.

Read Also: കടലിനടിയിലൂടെ കിലോമീറ്ററുകളോളം നീളം വരുന്ന കേബിളുകള്‍ മുറിഞ്ഞാല്‍ ലോകം നിശ്ചലമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button