കോട്ടയം: നഗരത്തിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30നു തിരുനക്കരയിലെ ജോസ്കോ ജുവലറിക്കു മുന്നിലാണ് അപകടമുണ്ടായത്.
സ്വകാര്യബസിന്റെ മുൻ ചക്രങ്ങൾക്കടിയിൽ ബൈക്ക് കുടുങ്ങിയെങ്കിലും ബസ് ഡ്രൈവർ കൃത്യസമയത്ത് ബ്രേക്ക് ചെയ്തതാണു വൻദുരന്തം ഒഴിവാക്കിയത്. അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗത തടസവുമുണ്ടായി.
തിരുനക്കര മൈതാനം ചുറ്റി എത്തിയ എസ്എൻടി എന്ന സ്വകാര്യ ബസ് തിരുനക്കര ബസ് സ്റ്റാൻഡിലേക്കു തിരിയവെ മുന്നിൽപോയ ബൈക്ക് ബസിനടിയിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും ബഹളം കേട്ട് സ്വകാര്യ ബസ് ഡ്രൈവർ ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ റോഡിൽ വീണെങ്കിലും ബൈക്ക് യാത്രികൻ ബസിനടിയിൽ കുടുങ്ങാതെ രക്ഷപ്പെടുകയായിരുന്നു.
Post Your Comments