Latest NewsIndia

മതവിശ്വാസങ്ങളെ വിമർശിച്ചു: എക്‌സ് മുസ്ലിമും യുക്തിവാദിയുമായ അനീഷ് ജേസിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം

ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുറാനെയും വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.

ചെന്നൈ: ഇസ്ലാം മതം ഉപേക്ഷിച്ച് യുക്തിവാദിയായ മാറിയ അനീഷ് ജേസിയെ ജയിലിലടച്ച് തമിഴ്നാട് സർക്കാർ. ഇസ്ലാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് അനീഷ് ജേസിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ ജയിലിലാക്കിയത്. തമിഴ്നാട്ടിലെ നിരീശ്വരവാദി സംഘങ്ങളിലെ ജനപ്രിയ നേതാവാണ് അനീഷ് ജേസി. അനീഷിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുറാനെയും വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.

വിശുദ്ധമെന്ന് പറയുന്ന പുസ്തകത്തിന്റെ പേരിൽ ആളുകൾ മുതലക്കണ്ണിർ ഒഴുക്കുകയാണെന്നായിരുന്നു അനീഷ് ജേസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രവാചകനെയും അനീഷ് വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റുകളുടെ പകർപ്പ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്ന് എസ്‌ഐ വി. ഗണേഷ് കുമാർ അറിയിച്ചു. ഡിസംബർ 29നായിരുന്നു അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, വിവിധ മതഗ്രൂപ്പുകൾ തമ്മിൽ സംഘർഷം വളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യാഥാസ്ഥിതിക മുസ്ലിം ശക്തികളാണ് അനീഷിന്റെ അറസ്റ്റിന് പിന്നിലെന്നും വാറണ്ട് പോലുമില്ലാതെയാണ് അനീഷിനെ അറസ്റ്റ് ചെയ്തതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. അനീഷ് ചെയ്തത് പുതിയ കാര്യമല്ല. വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ളവർ നിരീശ്വരവാദികളാകാറുണ്ട്. തങ്ങൾ ജീവിച്ചിരുന്ന പഴയ വിശ്വാസങ്ങളെ പിന്നീട് വിമർശിക്കുകയും ചെയ്യാറുണ്ട്.

വിട്ടുപോന്ന ഇസ്ലാംമതത്തിലെ കപടനാട്യങ്ങളെയാണ് അനീഷ് വിമർശിച്ചതെന്നും അനീഷ് ജേസിയുടെ സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ മതം വിട്ട യുക്തിവാദികൾ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകളിടുന്നത് ഇപ്പോൾ സഹജമായിരിക്കുകയാണ്. കേരളത്തിലെ ഒരു പ്രമുഖ ഗ്രൂപ്പിലും ഇതേപോലെ വിവിധ മതങ്ങൾക്കെതിരെ നിരവധി പോസ്റ്റുകളാണ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button