Latest NewsKeralaNewsCrime

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

പത്തനംതിട്ട : പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ജയകൃഷ്ണന്‍, രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ രമാക്കണ്ണൻ ഡിവൈഎഫ്ഐ പമ്പാവാലി മേഖലാ കമ്മറ്റി വൈസ് പ്രസിഡന്റും കുടുംബശ്രീ ജില്ലാ മിഷൻ അട്ടത്തോട് അനിമേറ്ററുമാണ്. കണ്ണൻ ദാസ് ഡിവൈഎഫ്ഐ അട്ടത്തോട് യൂണിറ്റ് കമ്മറ്റി അംഗവുമാണ്. കേസിൽ ആകെ ഒമ്പതു പേരുണ്ടെന്നാണ് മൊഴി.

പെൺകുട്ടിയുടെ പിതാവിന് മദ്യം വാങ്ങി നൽകിയാണ് പ്രതികൾ പീഡിപ്പിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ മദ്യവുമായി എത്തുന്ന പ്രതികൾ പിതാവിനെ കുടിപ്പിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയാണ് ചെയ്തിരുന്നത്. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത് ആറാം മാസമായിരുന്നു. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ കൗൺസിലിങിന് ശേഷമാണ് ഒമ്പത് യുവാക്കൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞത്. ഇവർ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ തന്നെയാണ്. അഞ്ചു പേർ ഡിവൈഎഫ്ഐ നേതാക്കൾ ആണെന്നും പറയുന്നു.

Read Also  :   ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട് ബൈ​​ക്ക് യാ​​ത്രി​ക​​ൻ : ര​​ക്ഷ​​പ്പെ​ട്ടത് തലനാരിഴയ്ക്ക്

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊല്ലം ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button