ആലപ്പുഴ : പ്രശസ്ത കോമേഡിയൻ താരം ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള മീ ടൂ വിവാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള ബലാത്സംഗ ആരോപണം ഉയർന്നതോടെ, ഇയാളുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ. ‘പൂജപ്പുരയിൽ ജിയോക്ക് റേഞ്ച് ഉണ്ടാകുമോ എന്തോ’ എന്ന് 2020 ൽ ശ്രീകാന്ത് തന്റെ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ ട്രോളർമാർ കുത്തിപ്പൊക്കിയിരിക്കുന്നത്. ആരോപണം ഉന്നയിച്ച യുവതി നിയമപരമായി മുന്നോട്ട് പോയാൽ പുലിവാൽ ആകുമല്ലോ എന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്.
വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്ത് വെട്ടിയാർ തന്നെ ആളൊഴിഞ്ഞ ഫ്ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. ജന്മദിനാഘോഷത്തിനായി ആളൊഴിഞ്ഞ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. സംഭവം ആരോടും പറയാതിരിക്കാൻ വെട്ടിയാർ യുവതിയ്‌ക്ക് വിവാഹ വാഗ്ദാനം നൽകി. എന്നാൽ അതിൽ വഴങ്ങാത്തതിനെ തുടർന്ന് ശ്രീകാന്ത് വെട്ടിയാർ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആരംഭിച്ചതായും യുവതി പറയുന്നു.
സംഭവത്തിൽ ഇയാൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം പുകയുകയാണ്. മുൻപും ഇയാളെക്കുറിച്ച് മറ്റു പലരും പലതരം ആരോപണങ്ങൾ ഉയർത്തിയിരുന്നു. ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോളുകളിലൂടെയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ നിരവധി അരാധകരെ സൃഷ്ടിച്ച താരമാണ് ശ്രീകാന്ത്.
Post Your Comments