Latest NewsNewsInternationalKuwaitGulf

സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുമെന്ന് പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത് സർക്കാർ

കുവൈത്ത്: സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത് സർക്കാർ. കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മുസാരമാണ് വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ക്യാമ്പസുകള്‍ കൊലക്കളമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഐഎന്‍എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍

കുവൈത്തിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത്. പ്രചരിച്ച വ്യാജ വാർത്തയുടെ ദൃശ്യങ്ങൾ സഹിതം ഉൾപ്പെടുത്തിയാണ് താരിഖ് അൽ മുസാരം ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

Read Also: ഡൽഹി കലാപം, ചെങ്കോട്ട ആക്രമണം, സുരക്ഷാ വീഴ്ച: നിർണായക സമയങ്ങളിൽ രാഹുൽ ഗാന്ധിയുടെ വിദേശ രഹസ്യയാത്ര ദുരൂഹം- ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button