കൊച്ചി: മതങ്ങളെ മാത്രമല്ല കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ടെന്ന് നടൻ ഹരീഷ് പേരടി. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരിയുടെ കാലം കഴിഞ്ഞാലും കൊലപാതകങ്ങൾ നടത്താൻ വേണ്ടി ഇനി കലാലയങ്ങൾ തുറക്കാതിരിക്കുക എന്നും വീണ്ടും തുറന്നാൽ മനുഷ്യന്റെ രാഷ്ട്രിയം എന്താണെന്ന് തിരിച്ചറിയാത്ത സംഘടിത കപട രാഷ്ട്രിയ കൂട്ടങ്ങൾ കുട്ടികളെ കുരുതി കൊടുത്തുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കോവിഡ് കാലത്തിലേതിന് സമാനമായി കുട്ടികൾ ആധുനിക സാങ്കേതിക വിദ്യയിലൂടെ വീട്ടിലിരുന്ന് പഠിക്കട്ടെ എന്നും ഇനിയും പഴയ കാലത്തേക്ക് തിരിഞ്ഞു നടക്കേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു. നിലവിലുള്ള എല്ലാ കലാലയങ്ങളുടെ കെട്ടിടങ്ങളും ആശുപത്രികളും അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ആക്കി മാറ്റണമെന്നും ഹരീഷ് അഭിപ്രായപ്പെടുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പതിന്നാലുകാരിയെ പീഡിപ്പിച്ചു: സണ്‍ഡേ സ്കൂള്‍ അധ്യാപിക ഉള്‍പ്പടെ നാലുപേര്‍ക്ക് കഠിനതടവ്
മഹാമാരിയുടെ കാലം കഴിഞ്ഞാലും കൊലപാതകങ്ങൾ നടത്താൻ വേണ്ടി ഇനി കലാലയങ്ങൾ തുറക്കാതിരിക്കുക…വീണ്ടും തുറന്നാൽ മനുഷ്യന്റെ രാഷ്ട്രിയം എന്താണെന്ന് തിരിച്ചറിയാത്ത സംഘടിത കപട രാഷ്ട്രിയ കൂട്ടങ്ങൾ കുട്ടികളെ കുരുതി കൊടുത്തുകൊണ്ടേയിരിക്കും…കൊലയാളികൾക്ക് ഒരോസമയത്തും ഒരോ രാഷ്ട്രിയ പാർട്ടിയുടെ പേരായിരിക്കും എന്ന വിത്യാസം മാത്രമേയുള്ളു…കുട്ടികൾ ആധുനിക സാങ്കേതിക വിദ്യയിലൂടെ വീട്ടിലിരുന്ന് പഠിക്കട്ടെ …കോവിഡ് എന്ന അദ്ധ്യാപകൻ നമ്മളെ എന്തെല്ലാം പഠിപ്പിച്ചു…ഇനിയും പഴയ കാലത്തേക്ക് തിരിഞ്ഞു നടക്കേണ്ടതില്ല…മതങ്ങളെ മാത്രം തിരുത്തിയാൽ പുരോഗമനവാദിയാകില്ല…
കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ട് …എല്ലാ അർത്ഥത്തിലും ആധുനികനാവേണ്ടതുണ്ട് …നിലവിലുള്ള എല്ലാ കലാലയങ്ങളുടെ കെട്ടിടങ്ങളും ആശുപത്രികളും അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ആക്കി മാറ്റുക..പരിചയപ്പെടുന്ന എല്ലാവരിലും മനുഷ്യത്വം കുത്തിവെക്കുക …അതിനുള്ള ഒരു എളുപ്പവഴി.. ആരും കാണാൻ ഇല്ലെങ്കിലും കുടുബാംഗങ്ങൾ ചേർന്ന് മനുഷ്യത്വം പറയുന്ന ഒരു ചെറിയ നാടകം കളിക്കുക …അത് സമൂഹ മാധ്യമത്തിലൂടെ നാട്ടുകാരെ കാണിക്കുക …ആർക്കും ആരെയും കൊല്ലാൻ പറ്റാത്ത ഒരു വലിയ ഭൂമികയിലേക്ക് നടന്നടുക്കുക..നമ്മൾ വിചാരിച്ചാൽ നടക്കാത്തതൊന്നുമില്ല…ആശംസകൾ.
Post Your Comments