ErnakulamKeralaNattuvarthaLatest NewsNews

ബിന്ദു അമ്മിണിക്കില്ലാത്ത പിന്തുണ നടിക്ക്: ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേട്

കൊച്ചി: : ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണെന്നും അത് തിരുത്തണമെന്നും നടൻ ഹരീഷ് പേരടി. അതിക്രമത്തെ അതിജീവിച്ച നടിക്ക് പിന്തുണ നൽകുന്ന യുവതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതിക്രമത്തിനിരയായ നടിക് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും പിന്തുണയ്ക്കണമെന്നും യുവതാരങ്ങളോട് ഹരീഷ് ആവശ്യപ്പെടുന്നു. അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റി പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക്പോസ്റ്റിന്റ പൂർണ്ണരൂപം;

അതിജീവിതക്ക് പിന്തുണ നൽകുന്ന യുവതാരങ്ങളെ…മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്…പക്ഷെ ചെറിയ ഒരു വിത്യാസമുണ്ട്…ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉൾപ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റി ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നു…ഇരകൾക്കിടയിലെ classification അഥവാ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണ്…തിരുത്തുക…തിരുത്തി തിരുത്തി നമുക്ക് മുന്നോട്ട് പോവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button