തിരുവനന്തപുരം: ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടു പാര്‍ട്ടിക്കും ഒരേ നയമാണെന്നും കോടിയേരി പറഞ്ഞു. ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും മതന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുകയാണെന്നും കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐഎം വിശ്വാസികള്‍ക്കും അംഗത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ടെന്നും സിപിഐഎം ഒരു മതത്തിനും എതിരല്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി പറഞ്ഞു.
അതേസമയം മുസ്ലീ ലീഗിനെതിരെയും കോടിയേരി വിമര്‍ശനം ഉയര്‍ത്തി. ലീഗ് ഇസ്ലാമിക മൗലീകവാദത്തിന് പിന്തുണ നല്‍കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമാണ് ലീഗിനെ നയിക്കുന്നത്. സമസ്തയുടെ നിലപാട് ലീഗിന് എതിരാണ്. മുസ്ലീം ലീഗ് ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: നഷ്ടപരിഹാരം കൊണ്ട് സമരത്തെ അടിച്ചമർത്താൻ നോക്കണ്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ കെ രമ
കോഴിക്കോട് വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. 12 ന് വൈകീട്ട് കടപ്പുറത്തെ ഇ എം എസ് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
Post Your Comments