
എറണാകുളം: ഇടുക്കി എഞ്ചിനീയറിങ്ങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ അഡ്വ. ബിനീഷ് കോടിയേരി. ‘വെട്ടിയ വെട്ട് മഴു മറന്നാലുും മരങ്ങൾ മറക്കാറില്ല.’ എന്നാണ് ബിനീഷ് ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുന്നത്. പ്രകോപനപരമായ നിരവധി കമന്റുകളാണ് ബിനീഷിന്റെ പോസ്റ്റിലുള്ളത്.
‘കൊന്ന് തീർക്കലാണ് അവരുടെ ഉദ്ദേശം. ചത്ത് തീരണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.’ എന്നാണ് ഷമീർ എന്നയാൾ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. ‘കാലത്തിന്റെ മുന്നിൽ കണക്ക് ചോദിക്കാതെ കടന്നുപോയ ചരിത്രം ഇല്ല.’ ആദർശ് കടലുണ്ടി എന്നയാൾ കമന്റ് ചെയ്തു. ‘കടം വെയ്ക്കാതെ വാങ്ങിയത് തിരികെകൊടുത്തുതന്നെ പോണം.’ എന്നാണ് നാസിം മടവൂർ എന്നയാളുടെ കമന്റ് ഇതായിരുന്നു.
തിങ്കളാഴ്ച കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ക്യാമ്പസിനു പുറത്തുവെച്ച് ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയാണ് ധീരജിനേയും മറ്റ് രണ്ടുപേരെയും കുത്തിയത്. അതേസമയം ധീരജിനെ കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പോലീസ് പിടികൂടി. ബസ് യാത്രക്കിടയിലാണ് നിഖിനിലെ പിടികൂടിയത്.
ഇടുക്കി കരിമണലിൽ ബസിൽ യാത്ര ചെയ്യവെയാണ് ഇയാൾ പിടിയിലായത്. വിദ്യാർത്ഥികളെ ആക്രമിച്ച ശേഷം ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഇടുക്കി ഗവ എഞ്ചിനീയറിങ്ങ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊലപാതകം. ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു ധീരജ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്.
Post Your Comments