
നയ്പിഡോ: മ്യാന്മറില്‍ മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം കൂടി തടവ് വിധിച്ച് കോടതി. രാജ്യത്തേക്ക് അനധികൃതമായി വാക്കി ടോക്കികള്‍ ഇറക്കുമതി ചെയ്യുകയും, അത് കൈവശം വെക്കുകയും ചെയ്ത കേസിലാണ് സൂചി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. ഒപ്പം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുള്ള കേസിലും കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു.
Also Read : അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിൽ വിവിധ തസ്‌തികയിൽ ഒഴിവ്: ജനുവരി 31 വരെ അപേക്ഷിക്കാം
നേരത്തെ നാല് വര്‍ഷത്തെ തടവിന് സ്യൂക്കിയെ കോടതി മറ്റൊരു കേസില്‍ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാ കാലാവധി പിന്നീട് പകുതിയായി കുറച്ചിരുന്നു. ഫെബ്രുവരിയിലാണ് സൈന്യം അട്ടിമറിയിലൂടെ മ്യാന്മറില്‍ ഭരണം പിടിച്ചത്. ഇതിന് പിന്നാലെയാണ്
സൂചി അടക്കമുള്ളവര്‍ തടവിലായത്.
Post Your Comments