Jobs & VacanciesLatest NewsNewsCareerEducation & Career

അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിൽ വിവിധ തസ്‌തികയിൽ ഒഴിവ്: ജനുവരി 31 വരെ അപേക്ഷിക്കാം

ഇടുക്കി : അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍, കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

Read Also  :  സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം: 17കാരനായ സുഹൃത്ത് പിടിയില്‍

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 31 വൈകുന്നേരം 4 മണിക്ക് മുമ്പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864224399 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button