Latest NewsJobs & VacanciesNewsCareerEducation & Career

ബാങ്ക് ഓഫ് ബറോഡയിൽ അ​ഗ്രികൾച്ചർ മാർക്കറ്റിം​ഗ് ഓഫീസര്‍ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : ബാങ്ക് ഓഫ് ബറോഡയിൽ അ​ഗ്രികൾച്ചർ മാർക്കറ്റിം​ഗ് ഓഫീസറുടെ 47 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ bankofbaroda.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

തസ്തികയുടെ പേര്- അ​ഗ്രികൾച്ചർ മാർക്കറ്റിം​ഗ് ഓഫീസർ, തസ്തികകളുട എണ്ണം – 47, പേ സ്കെയിൽ 15-18 ലക്ഷം (പ്രതിവർഷം), എസ് സി – 7, എസ് റ്റി – 3, ഒബിസി – 12, ഇഡബ്ളിയു എസ് – 4, യുആർ 21, എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. ഉദ്യോഗാർത്ഥിക്ക് സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറിൽ ​ഗവൺമെന്റ് ഓഫ് ഇന്ത്യ/ഗവ. സ്ഥാപനങ്ങൾ/എഐസിടിഇ എന്നിവയിൽ നിന്നും നാല് വർഷത്തെ ബിരുദം ഉണ്ടായിരിക്കണം. മൂന്നു വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.

Read Also  :  സൗദിയില്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകൾക്ക് അനുമതിയില്ല: അനുവാദം ഇനിമുതല്‍ പുരുഷന്മാര്‍ക്ക് മാത്രം

പ്രായപരിധി: 25 മുതൽ 40 വയസ്സ് വരെ. അപേക്ഷാ ഫീസ്: ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button