കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താഴെ മന്ദംഞ്ചേരി പിണിയ കോളനിയിലെ ബാബു(35)വിനെയാണ് ഇന്ന് രാവിലെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച ബാബുവിന് രണ്ട് മക്കളുണ്ട്. വീട്ടില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെന്ന് കേളകം പൊലീസ് അറിയിച്ചു.
Post Your Comments