NattuvarthaLatest NewsKeralaNewsIndia

ക്യാമ്പസുകളില്‍ രാഷ്ട്രീയം പറയാന്‍ കഴിയാത്തതുകൊണ്ട് എസ് എഫ് ഐ ലൈംഗിക അരാജകത്വമുണ്ടാക്കുന്നു: കാന്തപുരം വിഭാഗം

കോഴിക്കോട്: ക്യാമ്പസുകളില്‍ രാഷ്ട്രീയം പറയാന്‍ കഴിയാത്തതുകൊണ്ട് എസ് എഫ് ഐ ലൈംഗിക അരാജകത്വമുണ്ടാക്കുന്നുവെന്ന് കാന്തപുരം വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ്. കേരള വര്‍മ്മ ക്യാമ്പസില്‍ സ്വവര്‍ഗ്ഗാനുരാഗ രാഷ്ട്രീയം പറഞ്ഞതിനെതിരെയാണ് എസ് എസ് എഫിന്റെ വിമർശനം.

Also Read:പങ്കാളികളെ കൈമാറല്‍, ലൈംഗിക ബന്ധം: ഏഴുപേര്‍ പിടിയില്‍, സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായി ആയിരത്തോളം ദമ്പതികള്‍

‘സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക- സദാചാര മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ലിബറല്‍ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ മാറിയിരിക്കുകയാണ്. അവ വലിയ വിനാശമാണ് നമ്മുടെ നാട്ടില്‍ വിതക്കാനിരിക്കുന്നത്. നാളിതു വരെ കാത്തുസൂക്ഷിച്ച മൂല്യങ്ങളെയൊക്കെയും തിരസ്‌കരിച്ച്‌ അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവിടെ അധാര്‍മ്മികതകളെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്’, എസ് എസ് എഫ് വിമർശിച്ചു.

‘ചൂഷണമുക്തമായ ഒരു രീതിശാസ്ത്രമെന്ന വ്യാജേന അവതരിച്ച ലിബറലിസം അരാജകത്വവും സദാചാരരാഹിത്യവുമാണ് സംഭാവന ചെയ്തത്. അവയെ കേരളത്തിലെ ക്യാമ്പസുകളിലേക്ക് കെട്ടിയിറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്യാമ്പസുകള്‍ക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയുവാനോ നിലവാരമുള്ള രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാനോ സാധിക്കാതെ വരുമ്പോഴുളള നിസ്സഹായതയില്‍ നിന്നാണ് പൈങ്കിളി രാഷ്ട്രീയത്തിലേക്കുള്ള ഈ പരകായപ്രവേശം.

കേരള വര്‍മ്മ കോളേജിലെ നവാഗതര്‍ക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോര്‍ഡുകളിലും പ്രത്യക്ഷപ്പെട്ടത് ഈ തുണിയഴിക്കല്‍ വിപ്ലവമായിരുന്നു. ആശയങ്ങള്‍ക്ക് മൂര്‍ച്ച കുറയുമ്പോള്‍ ആയുധങ്ങളെ ആശ്രയിച്ചിരുന്നവര്‍ അശ്ലീലതയില്‍ അഭയം തേടുന്ന അതിദാരുണ രംഗമാണ് ഇപ്പോള്‍ കാണുന്നത്’, എസ് എസ് എഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button