ലാഹോര്‍: പാകിസ്ഥാനില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ ഇതുവരെ 23 വിനോദ സഞ്ചാരികള്‍ മരിച്ചു. അപകടം നടന്ന മേഖലയായ മറിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഒന്നേകാല്‍ ലക്ഷത്തില്‍പരം കാറുകള്‍ മേഖലയില്‍ കുടുങ്ങിയെന്നാണ് സൈന്യത്തിന്റെ നിഗമനം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്നാണ് പാക് സര്‍ക്കാരിന്റെ വിശദീകരണം.
Read Also : വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ: നാളെ മുതൽ നിയമം പ്രാബല്യത്തിൽ
വടക്കന്‍ പാകിസ്ഥാനിലെ മൂരി മലമേഖലയില്‍ മഞ്ഞ് കാണാനെത്തിയ വിനോദസഞ്ചാരികളാണ് തണുത്തുവിറച്ച് മരിച്ചത്. ഇസ്ലാമാബാദ് പൊലീസ് ഉദ്യോഗസ്ഥന്‍ നവീദ് ഇക്ബാലും ഭാര്യയും 6 മക്കളും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും അടക്കം 23 പേരാണ് ശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. മഞ്ഞുവീഴ്ച കൂടിയതോടെ വാഹനത്തിലെ ഹീറ്ററുകള്‍ ഓണാക്കി യാത്ര തുടര്‍ന്നതാണ് ഓക്‌സിജന്‍ കുറവിന് ഇടയാക്കിയത്. അപകടത്തിന് ശേഷം മേഖലയില്‍ നിന്ന് 300 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. ഇനിയും നിരവധി പേര്‍ പലയിടത്തായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
Post Your Comments